ബീജിങ്: തായ്‌വാന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനുമെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു.

ചൈനീസ് ആശങ്കകളെ പെലോസി അവഗണിച്ചുവെന്നും ചൈനയുടെ ദ്വീപിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചത് അംഗീകരിക്കാനാവില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മറുപടിയായി ചൈനീസ് നാവികസേനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുകയും തായ്‌വാന്‍ കടലിടുക്കില്‍ മിസൈല്‍ വിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.