News

ദേശീയ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചൈനീസ് ഭരണകൂടം

By webdesk11

September 19, 2023

ബെയ്ജിങ്: ദേശീയ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചൈനീസ് ഭരണകൂടം ആലോചിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും തടവും ശിക്ഷയും ലഭിക്കും. നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ആരെയാണ് ചൈന ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തമല്ല.

ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ചൈന ഒരുങ്ങുന്നത്. ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നതും അവ്യക്തമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമുള്ള രാജ്യത്ത് ജനങ്ങളുടെ വസ്ത്രധാരണത്തിലും നിയന്ത്രണം കൊണ്ടുവരാനാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമം. ഈ മാസം ആദ്യം പാവാട ധരിച്ച് ലൈവ്‌സ്ട്രീമിങ് നടത്തുന്ന യുവാവിനെ തടഞ്ഞ് വെച്ച് പൊലീസ് ചോദ്യം ചെയ്യുന്ന വീഡിയോ പ്രചരിച്ചിരുന്നു.