india

ബീഹാറില്‍ ചൈനീസ് യുവതി അറസ്റ്റില്‍; എത്തിയത് ദലൈ ലാമയെ ലക്ഷ്യം വച്ചെന്ന് സംശയം

By webdesk13

December 29, 2022

ന്യൂഡല്‍ഹി: ബിഹാറില്‍ ചൈനീസ് യുവതി അറസ്റ്റില്‍. ഗയ ജില്ലയില്‍ വെച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ചാരപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയതെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ്അറസ്റ്റ് ചെയ്യുകയായിരുന്നു. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുടെ നീക്കങ്ങള്‍ നിരീക്ഷിക്കനെത്തിയതാണ് എന്നാണ് സംശയം. ഇവരെ ഉടന്‍തന്നെ ചൈനയീലേക്ക് തിരിച്ചയക്കും.

ചൈനീസ് വനിത പിടിയിലായതിന് പിന്നാലെ ദലൈ ലാമയ്ക്ക് സുരക്ഷ ശക്തമാക്കി. സോങ് ഷിയലോണ്‍ എന്ന വനിതയാണ് അറസ്റ്റിലായത്. ഇവെരെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിനായി പോലീസ് രേഖാചിത്രം പുറത്തുവിട്ടു.