kerala

അരിക്കൊമ്പനെ മാറ്റിയിട്ടും ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

By webdesk15

May 07, 2023

 

അരിക്കൊമ്പനെ മാറ്റിയിട്ടും ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ ഷെഡ് കഴിഞ്ഞ രാത്രി.ആന തകർത്തു. വീട്ടുകാർ ഇവിടെ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.അരിക്കൊമ്പനെ കാട് മാറ്റിയ ശേഷം രണ്ടാം തവണയാണ് ചിന്നക്കനാലിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. സിമന്റ് പാലം മേഖലയിലെ പുൽമേടുകളിൽ, ആനകൂട്ടം ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിയ്ക്കുകയാണ്.