സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് ഒരു കാലത്തും കുറവുണ്ടായിട്ടില്ല. ഷീല കണ്ണന്താനത്തിനെ ചുറ്റിപ്പറ്റിയുള്ള ട്രോളുകള്‍ ഒന്നവസാനിച്ച് നില്‍ക്കുമ്പോഴാണ് ജിമിക്കിക്കമ്മല്‍ ട്രോളിറങ്ങുന്നത്. പാട്ടിനെക്കുറിച്ച് അടുത്തിടെ യുവജനകമ്മീഷണ്‍ ചെയര്‍പേഴ്‌സണ്‍ നേതാവായ ചിന്താ ജെറോം നടത്തിയ പരാമര്‍ശങ്ങളാണ് ഇത്തവണ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തത്. സാമൂഹ്യമാധ്യമങ്ങളില്‍ പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ വരെ ട്രോളുമായെത്തി എന്നതാണ് ജിമിക്കിക്കമ്മല്‍ ട്രോളുകളുടെ പ്രത്യേകത. യുട്യൂബില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന ജിമിക്കിക്കമ്മലിന്റെ വരികള്‍ക്ക് ചുവടുവെച്ച രംഗങ്ങളും ഇന്ന് ഹിറ്റാണ്. പാട്ടിന്റെ വരികള്‍ വെച്ചാണ് ചിന്തയെ പലരും ട്രോളുന്നത്. കൂട്ടത്തില്‍ ഇഷ്ടപ്പെട്ട ട്രോളിനെക്കുറിച്ച് ചിന്ത തന്നെ പറയുന്നത് കേള്‍ക്കാം.

യഥാര്‍ത്ഥത്തില്‍ ആ പാട്ടിലെ വാക്കുകളെ ഇഴകീറി പരിശോധിക്കുകയായിരുന്നില്ല താന്‍ ചെയ്തതെന്ന് ചിന്ത വ്യക്തമാക്കി. എന്നിരുന്നാലും അതുമായി ബന്ധപ്പെട്ടുവന്ന ഒട്ടുമിക്ക ട്രോളുകളും കണ്ടിരുന്നെന്ന് ചിന്ത പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട ട്രോളേത് എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ചിന്തയ്ക്ക് അധികം ആലോചിക്കേണ്ടി പോലും വന്നില്ലെന്നതാണ് വാസ്തവം. അത്രക്കും അവ ചിരിപ്പിക്കുന്നവയായിരുന്നു. ‘ശാന്തമീരാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ എന്ന പാട്ട് വച്ച് ശാന്തമായിരിക്കുന്ന രാത്രിയില്‍ അലബുണ്ടാക്കുന്നവര്‍കെതിരെ കേസുകൊടുക്കണം’ എന്ന രീതിയില്‍ വന്ന ട്രോളാണ് ചിന്തയ്ക്ക് എറ്റവും ഇഷ്ടമായത്. അതു വായിച്ച് താന്‍ കുറേനേരം ചിരിച്ചെന്നും വളരെ രസകരമായി തോന്നിയ ട്രോള്‍ അതായിരുന്നുവെന്നും ചിന്ത പറഞ്ഞു.

chintha_troll_5

5-1

troll 06

troll 04

troll 03

troll 02

troll 01