മദ്ധ്യപ്രദേശിലെ കര്‍ഷക കാലപത്തില്‍ പോലീസ് വെടിവെപ്പിനെത്തുടര്‍ന്ന് ആര് കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ അസ്വസ്ഥമായ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരംഭിച്ച നിരാഹാര സമരം ഇന്ന് അവസാനിപ്പിച്ചേക്കും. ശനിയാഴ്ച തന്നോട് കൂടിക്കാഴ്ച നടത്തിയ കര്‍ഷകരാണ് തന്നോട് നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്ച ശിവരാജ് സിങുമായി കൂടിക്കാഴ്ച നടത്തിയ കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ലാഭകരമായ വിലയ്ക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കും, വായ്പയുടെ പലിശ ഇളവ് ചെയ്യും എന്നിവയാണ് ചൗഹാന്‍ നല്‍കിയ ഉറപ്പ്.