മാഡ്രിഡ്: ഒരു രാത്രിക്ക് മുമ്പ്, കാര്‍ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവുമായി ആഹ്ലാദനൃത്തം ചവിടുമ്പോള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് നല്ല മുടിയുണ്ടായിരുന്നു. ഇന്നലെ മാഡ്രിഡില്‍ ആഘോഷത്തിനെത്തിയപ്പോള്‍ പുത്തന്‍ ഹെയര്‍ സ്റ്റൈലിലായിരുന്നു താരം. മുടിയെല്ലാം പറ്റെ വെട്ടിചെറുതാക്കി പുത്തന്‍ ശൈലിയില്‍. പുത്തന്‍ ഹെയര്‍ സ്റ്റൈലിന് പക്ഷേ താരം വിശദീകരണം നല്‍കിയില്ല. ഇന്നലെ ഇന്‍സ്റ്റഗ്രമില്‍ കൃസ്റ്റിയാനോ തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പമാണ് ഇന്നലെ സൂപ്പര്‍ താരം ബെര്‍ണബുവിലെത്തിയത്. അമ്മയും ഒപ്പമുണ്ടായിരുന്നു