റോം: ലോക ഫുട്‌ബോളില്‍ വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ ഇരട്ടഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍നേടുന്നതാരമായി ക്രിസ്റ്റിയാനോ മാറി. നിലവില്‍ 760 ഗോളുകളാണ് പോര്‍ച്ചുഗല്‍താരത്തിന്റെ സമ്പാദ്യം.

ഓസ്‌ട്രേയിയന്‍ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് റൊണോള്‍ഡോ പഴങ്കഥയാക്കിയത്. ലോകോത്തരതാരം പെലെ(757)യാണ് ഗോള്‍വേട്ടയില്‍ മൂന്നാമത്. റൊമാരിയോ(743)നാലാമതും ബാഴ്‌സസൂപ്പര്‍താരം ലയണല്‍ മെസി(719) അഞ്ചാമതുമാണ്. രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളിച്ചാണ് റൊണാള്‍ഡോയുടെ ഈ ഗോള്‍നേട്ടം.

സ്‌പോര്‍ട്ടിംഗ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയ ക്രിസ്റ്റിയാനോ പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും നിരവധി ഗോളുകള്‍ നേടിയിട്ടുണ്ട്.