Connect with us

india

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന വിവാദമാകുന്നു; 300 രൂപ 30 വെള്ളിക്കാശിന് തുല്യമെന്ന് !

ക്രിസ്ത്യാനികളെ ഹിന്ദുത്വത്തിന്റെ മൂന്ന് ശത്രുക്കളിലൊന്നായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകത്തെ ബിഷപ്പ് എങ്ങനെയാണ് കാണുന്നതെന്ന് കൂടി അവര്‍ചോദിക്കുന്നു.

Published

on

മീഡിയന്‍

ക്രിസ്തുവിനെ 30 വെള്ളിക്കാശിന് ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്തതിന് സമാനമാണ് ക്രിസ്തീയ വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കുമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു. 330 രൂപ റബര്‍ കിലോക്ക് നല്‍കിയാല്‍ ബി.ജെ.പിക്ക് വോട്ടുചെയ്യാമെന്നാണ് ബിഷപ്പ് പ്രസംഗിച്ചത.് ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അവസ്ഥ കാണാതെയാണ് ബിഷപ്പ് ഇത്തരത്തില്‍ പ്രസംഗിച്ചത്.

ഗ്രഹാം സ്റ്റെയിന്റെയും കുടുംബത്തിന്റെയും വധം മതംമാറ്റുന്നുവെന്ന് ആരോപിച്ചായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്നത് എ,ബി. വാജ്‌പേയിയായിരുന്നു. കര്‍ഷകരില്‍ റബര്‍ കര്‍ഷകര്‍മാത്രമാണോ ഉള്ളതെന്ന ചോദ്യവും പ്രസക്തമാണ്. ക്രിസ്തിയ വിശ്വാസികളില്‍ മഹാഭൂരിപക്ഷവും റബറിന് പുറമെ തെങ്ങ്, വാഴപോലുള്ള കൃഷികള്‍ ചെയ്യുന്നവരാണ്. അക്കാര്യത്തിലൊന്നുമില്ലാത്ത റബറിന്റെ കാര്യത്തില്‍മാത്രം ചോദിച്ചതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്.
ക്രിസ്തീയ പളളികള്‍ക്കും സെമിനാരികള്‍ക്കും കന്യാസ്ത്രീകള്‍ക്കും ബിഷപ്പുമാര്‍ക്കും വരെ എതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നത് കേ്ര്രന്ദം ഭരിക്കുന്ന ബി.ജെ.പിയും പോഷകസംഘടനകളുമാണ്.
സത്യത്തില്‍ റബര്‍നിമിത്തമാകുകയായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെന്യൂനപക്ഷങ്ങള്‍ നേരിടുന്ന കൊടിയ പീഡനവും മറ്റും ബിഷപ്പ് കണ്ടില്ലേ എന്നും അവര്‍ചോദിക്കുന്നു.

ക്രിസ്ത്യാനികളെ ഹിന്ദുത്വത്തിന്റെ മൂന്ന് ശത്രുക്കളിലൊന്നായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകത്തെ ബിഷപ്പ് എങ്ങനെയാണ് കാണുന്നതെന്ന് കൂടി അവര്‍ചോദിക്കുന്നു.

അടുത്തിടെയാണ് ബി.ജെ.പിയുടെ അടുത്തയാളായ അദാനിയുടെ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ തീരനിവാസികളുടെ സമരത്തില്‍ പങ്കെടുത്തത് പ്രമുഖ സഭയായലത്തീന്‍ സഭയായിരുന്നു.

മദര്‍ തേരസക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം റദ്ദാക്കണമെന്ന ആര്‍.എസ്.എസ് തലവന്റെ പ്രസ്താവനയും ബിഷപ്പ് പാംപ്ലാനി കാണാതെ പോയതെന്തുകൊണ്ടാണ്?

അടുത്തിടെ ക്രിസ്തീയവിശ്വാസികളായ വനിതകളുള്‍പ്പെടെ ഡല്‍ഹിയില്‍ നടത്തിയ പ്രകടനം എന്തുകൊണ്ട് ബിഷപ്പ് കണ്ടില്ലെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. അടുത്തിടെ സ്റ്റാന്‍ സ്വാമിയെ ജയിലില്‍ പീഡനത്തിരയാക്കി മരണത്തിലേക്ക് തളളിവിട്ടത് ഭരണകൂടമാണ്. കേന്ദ്രത്തിലെ സര്‍ക്കാരാണ് പാതിരിയുടെ കാര്യത്തില്‍ ഉത്തരവാദികള്‍. ഇതിനെതിരെ പ്രതികരിക്കാത്തവരാണോ റബറിന്റെ വിലയെക്കുറിച്ച് മാത്രം വേവലാതിപ്പെടുന്നത്.
മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സംഘപരിവാര്‍ ആക്രമണങ്ങളെ നിസ്സാരവല്‍കരിക്കുകയും അക്രമികള്‍ക്ക് ഓശാനപാടുകയുമാണ് ബിഷപ്പ് ചെയ്തതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഏതായാലും ക്രിസ്തീയവിശ്വാസികള്‍ക്കിടയില്‍നിന്നുതന്നെ വലിയ പരാതിയാണ് ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

crime

തമിഴ്‌നാട് കോടതിവളപ്പില്‍ ഭാര്യയുടെ നേര്‍ക്ക് ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Published

on

തമിഴ്‌നാട്ടില്‍ കോടതി വളപ്പില്‍ ഭാര്യയ്ക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. യുവതിയുടെ അടുത്ത് ഉണ്ടായിരുന്ന രണ്ട് അഭിഭാഷകര്‍ക്കുകൂടി പരുക്കേറ്റു.

ഭര്‍ത്താവ് ശിവകുനാറിനെ ഒരു സംഘം പിന്നീട് പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ജില്ലാകോടതിയില്‍ വച്ചാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്. യുവതിയേയും പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

Trending