kerala

അന്ത്യഅത്താഴ സ്മരണയില്‍ പെസഹാ വ്യാഴം ആചരിച്ച് ക്രൈസ്തവര്‍

By webdesk15

April 06, 2023

യേശു ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് പെസഹാ വ്യാഴം ആചരിക്കും. ക്രിസ്തു കുരിശുമരണത്തിന് മുന്‍പ് തന്‍റെ ശിഷ്യന്‍മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ച ദിവസത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഓരോ പെസഹാ ദിനാചരണവും. വിശുദ്ധവാരാചരണത്തിലെ പ്രധാന ദിവസമാണ് ഈസ്റ്ററിന് മുന്‍പുള്ള പെസഹാ വ്യാഴം.പെസഹാ വ്യാഴം ആചരണത്തിന്‍റെ ഭാഗമായി കേരളത്തിലെ ദേവാലയങ്ങളില്‍‌ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പെസഹ അപ്പം മുറിക്കല്‍, കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍.