ന്യൂയോര്‍ക്ക്: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഏതാനും മാസമായി അടഞ്ഞുകിടക്കുന്ന ക്രിസ്ത്യന്‍ ചര്‍ച്ച് മുസ്്‌ലിം സാംസ്‌കാരിക സംഘടനക്ക് വിറ്റു. ബക്ക്‌സ് കൗണ്ടിയിലെ ബ്രിസ്റ്റളിലുള്ള ചര്‍ച്ച് വിറ്റ് കിട്ടുന്ന രണ്ട് ദശലക്ഷം ഡോളര്‍ കടങ്ങള്‍ തീര്‍ക്കാന്‍ ഉപയോഗിക്കും. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ബി.വി.എം ചര്‍ച്ച് ബ്രൂക്‌ലിനിലെ യുനൈറ്റഡ് അമേരിക്കന്‍ മുസ്്‌ലിം സൊസൈറ്റി(യു.എ.എം.എസ്)യെന്ന സംഘടനയാണ് വാങ്ങിയത്.
2014ല്‍ ക്യൂന്‍ ഓഫ് ദ യൂനിവേഴ്‌സ് പാരിഷ് ഇടവകയില്‍ ലയിച്ചതിനെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ചര്‍ച്ച അടച്ചുപൂട്ടിയത്. ചര്‍ച്ച് മുസ്്‌ലിം സംഘടനക്ക് കൈമാറാനുള്ള തീരുമാനത്തോട് വിശ്വാസികളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. തുര്‍ക്കി-അമേരിക്കന്‍ മുസ്്‌ലിം കള്‍ച്ചറല്‍ അസോസിയേന്റെ മാതൃസംഘടനയാണ് യു.എ.എം.എസ്. ബ്രിസ്റ്റളിലെ മത, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സംഘടന സജീവമാണ്.
Be the first to write a comment.