തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടിത്തം മലയാള സിനിമാലോകത്ത് വീണ്ടും വിവാദമായി. ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘പ്രൈവറ്റ്’ എന്ന ചിത്രം നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും ചെയ്തതാണ്. ആഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യാനിരുന്നതിനാല്‍, സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനം വൈകി.
ചിത്രത്തില്‍ പരാമര്‍ശിച്ചിരുന്ന പൗരത്വ ബില്‍, ഹിന്ദി സംസാരിക്കുന്നവര്‍, ബീഹാര്‍, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്താണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എഴുത്തുകാരെ കുറിച്ചുള്ള സംഭാഷണവും എന്‍ഡ് കാര്‍ഡിലെ കൊലചെയ്യപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങളും ഒഴിവാക്കാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു.
ഒരു സംഘടനയുടെ പേരായ ‘ആര്‍.എന്‍.എസ്’ മാസ്‌ക് ചെയ്യാനും, എഴുത്തുകാരെ കുറിച്ചുള്ള സംഭാഷണവും എന്‍ഡ് കാര്‍ഡിലെ കൊലചെയ്യപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങളും ഒഴിവാക്കാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു.
സിനിമയില്‍ തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ബോര്‍ഡ് നടപടി എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫലമായി, സിനിമയ്ക്ക് ‘യു.എ’ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
അതേസമയം, ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന ചിത്രത്തിലും സെന്‍സര്‍ ബോര്‍ഡ് നിരവധി രംഗങ്ങള്‍ വെട്ടിയെടുത്തതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പത്തിലേറെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും, ‘ബീഫ് ബിരിയാണി’ കഴിക്കുന്ന രംഗം അടക്കം 15 സീനുകള്‍ ഒഴിവാക്കണം എന്നുമാണ് ബോര്‍ഡിന്റെ നിര്‍ദേശം.
‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്നും, നായിക പര്‍ദ്ദ ധരിച്ച് ഡാന്‍സ് ചെയ്യുന്ന രംഗം മുറിക്കണമെന്നും നിര്‍ദേശം.
ബോര്‍ഡിന്റെ ഈ നടപടി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായ ”ബീഫ് നിരോധന സെന്‍സറിങ്” വിവാദത്തിനും കാരണമായി. നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സിനിമാ സ്വാതന്ത്ര്യത്തെയും സെന്‍സര്‍ നിയന്ത്രണങ്ങളെയും ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുകയാണ്.