ഫേസ്ബുക്കിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയായ സിനിമാ പാരഡൈസൊ ക്ലബ്ബ് 2016-ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരമാണ് മികച്ച സിനിമ. മികച്ച നടന്‍ വിനായകനാണ്. രജീഷ വിജയന്‍, സായ് പല്ലവി എന്നിവരാണ് മികച്ച നടിമാര്‍. മികച്ച സംവിധായകനുള്ള അവാര്‍ഡ് മഹേഷിന്റെ പ്രതികാരത്തിലൂടെ ദിലീഷ് പോത്തന്‍ സ്വന്തമാക്കി.

പ്രേക്ഷക വോട്ടെടുപ്പിന് പുറമേ പന്ത്രണ്ടംഗ ജൂറിയും അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കാന്‍ ഉണ്ടായിരുന്നു. തിരക്കഥ ശ്യാം പുഷ്‌ക്കരന്‍(മഹേഷിന്റെ പ്രതികാരം), സംഗീത സംവിധാനം ബിജിബാല്‍(മഹേഷിന്റെ പ്രതികാരം), സഹനടി രോഹിണി(ആക്ഷന്‍ ഹീറോ ബിജു), സഹനടന്‍ മണികണ്ഠന്‍ ആര്‍ ആചാരി.