kerala
സിനിമാ തിയേറ്ററിൽ മോശം പെരുമാറ്റം ചോദ്യം ചെയ്ത ദമ്പതികൾക്ക് മര്‍ദനം
.ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പറവൂരിലെ സിനിമാ തിയേറ്ററിൽ മോശം പെരുമാറ്റം ചോദ്യം ചെയ്ത ദമ്പതികൾക്ക് മര്‍ദനം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതോടെ ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി എന്നാണ് പരാതി .ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
kerala
നെയ്യാര്‍ ഡാം ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും; തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടര്‍ന്നു
നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്.
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതോടെ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം കൂടി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കയാണ്. പുതുതായി 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ ഷട്ടറുകള്‍ ആകെ 240 സെന്റിമീറ്ററായി ഉയരും.
ഡാമിന് സമീപത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നെയ്യാര്‍ ഡാമിന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
അതേസമയം, സംസ്ഥാനത്ത് തുടരുന്ന വ്യാപകമായ മഴ തെക്കന്‍ ജില്ലകളില്‍ ഇന്ന് കൂടി ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലവിലുണ്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും, സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴകള്‍ ഉണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്; ബന്ധു കസ്റ്റഡിയില്‍
ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന്‍ ആണ് കൊല്ലപ്പെട്ടത്.
കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് 57കാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാത്തമറ്റം ഇരട്ടക്കാലി സ്വദേശിയായ രാജന്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലിന് താഴെ രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീട്ടിലെത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പൊലീസിനെ അറിയിച്ചത്.
സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്ധുവിനെ പോത്താനിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ളയാളെ പൊലീസ് തിരക്കിട്ട് ചോദ്യം ചെയ്യുകയും, കൊലപാതകത്തിന്റെ വ്യക്തമായ കാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയുമാണ്.
kerala
കേരളത്തില്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളില്‍ ഇന്നും മഴ ശക്തമാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ മേഖലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മുതല്‍ ഇടത്തരം മഴ ലഭിക്കാം. അതേസമയം തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നലെ എറണാകുളം നഗരത്തില്‍ അടക്കം ശക്തമായ മഴ പെയ്തിരുന്നു. മഴ മൂലം കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂമ്പന്‍പാറയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടിമാലികല്ലാര്‍ റോഡ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മൂന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കല്ലാര്‍ക്കുട്ടി റോഡ് വഴി തിരിച്ചുവിടുകയാണ് അധികൃതര്‍.
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
world14 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world1 day agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala16 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല

