kerala

സിനിമാ തിയേറ്ററിൽ മോശം പെരുമാറ്റം ചോദ്യം ചെയ്ത ദമ്പതികൾക്ക് മര്‍ദനം

By webdesk15

October 09, 2023

പറവൂരിലെ സിനിമാ തിയേറ്ററിൽ മോശം പെരുമാറ്റം ചോദ്യം ചെയ്ത ദമ്പതികൾക്ക് മര്‍ദനം. പറവൂർ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മർദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാൾ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതോടെ ഒരു സംഘം ആളുകൾ ജിബിനെ മർദിച്ചവശനാക്കി എന്നാണ് പരാതി .ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ജിബിനും പൂജയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.