india

പൗരത്വ നിയമം പ്രാബല്യത്തില്‍; മുസ്‌ലിം ലീഗ് കോടതിയെ സമീപിക്കും

By webdesk14

March 11, 2024

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനുമുമ്പ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.

സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമാണെന്നും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിശക്തമായി നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഉടന്‍ പുറത്തിറക്കും. രാജ്യത്താകമാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെയും നിയമപരട്ടങ്ങളെയും വകവയ്ക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.