crime

സിഐടിയു ഭീഷണി; പുതിയ സംരംഭം ചിക്കമഗളൂരുവിലേക്കു മാറ്റാന്‍ ഉടമ

By webdesk14

February 14, 2023

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് സംറക്ഷണം നല്‍കാത്തതിന്റെ പേരില്‍ പുതിയ സംരഭം ചിക്കമംഗലൂരുവിലേക്കു മാറ്റാന്‍ ഒരുങ്ങി സംരംഭകന്‍. സിഐടിയു ചുമട്ടുതൊഴിലാളികളുടെ ഭീഷണിയെ തുടര്‍ന്നാണ് തീരുമാനമെന്ന് ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി മോഹന്‍ലാല്‍ പറഞ്ഞു. യൂണിയന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം  സഹോദരനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയതെന്ന് മോഹന്‍ലാല്‍.

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് വേണ്ടി നീതി നടപ്പാക്കേണ്ട പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്ന സാഹചര്യമാണ് ഈ വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. മാതമംഗലത്ത് 2020ല്‍ ആരംഭിച്ച സ്ഥാപനത്തിലേക്ക് ഇതുവരെ ഒരു ലോഡ് ഇറക്കാന്‍ മാത്രമാണ് സിഐടിയു തൊഴിലാളികള്‍ അനുവദിച്ചത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവു കിട്ടിയിട്ടും സിഐടിയു അധികൃതര്‍ ലോഡ് ഇറക്കാന്‍ അനുവദിക്കുന്നില്ല. രണ്ടര വര്‍ഷമായി 17600 രൂപ വീതം വാടക നല്‍കുകയാണെന്നും ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സ്ഥാപന ഉടമ പറഞ്ഞു.