Culture

അഴിമതി:സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡന്റിനെ സസ്‌പെന്റു ചെയ്തു

By chandrika

January 13, 2018

അഴിമതി ആരോപണത്തെ തുടര്‍ന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു. പയ്യന്നൂര്‍ സ്വാമിമുക്കിലെ ടി.എം സത്യനാരായണനെയാണ് സസ്‌പെന്റ് ചെയ്തത്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സത്യനാരായണന്‍.