kerala

മഹാരാഷ്ട്രയില്‍ ആശാ സമരത്തെ പിന്തുണച്ചും കേരളത്തില്‍ വിമര്‍ശിച്ചും സിഐടിയു

By webdesk18

March 04, 2025

മഹാരാഷ്ട്രയില്‍ ഓണറേറിയം കുറഞ്ഞതില്‍ സമരം ചെയ്ത ആശാവര്‍ക്കര്‍മാരെ പിന്തുണച്ച് സിഐടിയു. കേരളത്തില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ കേന്ദ്രസര്‍ക്കാറിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന് നിരന്തരം വാദിക്കുമ്പോഴാണ് മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാറിനെ സമരം ചെയ്തപ്പോള്‍ സിഐടിയു പിന്തുണച്ചത്.

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ആശ വര്‍ക്കാര്‍മാര്‍ക്ക് 5000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും തുക കുറവാണെന്നും കോവിഡ് പടര്‍ന്നുപിടിച്ച സമയത്ത് ഭയരഹിതമായി ഇടപെടുകയും മികച്ച സേവനം നടത്തുകയും ചെയ്ത ആശമാരെ അവഹേളിക്കുന്നത് ശരിയല്ലെന്നുമായിരുന്നു അന്നത്തെ സിഐടിയുവിന്റെ നിലപാട്. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെയാണ് ആശ വര്‍ക്കര്‍മാര്‍ക്ക് 5000 രൂപയും പ്രൊമോട്ടര്‍മാര്‍ക്ക് 1000 രൂപയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ആശ വര്‍ക്കര്‍മാര്‍ക്ക് കുറഞ്ഞ തുക അനുവദിച്ചുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം നീതീകരിക്കാനാവില്ലെന്നും സിഐടിയു വ്യക്തമാക്കുന്നു. 2024 ഓഗസ്റ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോഴും ഫേസ്ബുക്കിലുണ്ട്.