Football

ചെല്‍സിയെ തകര്‍ത്ത് സിറ്റി ആദ്യ നാലില്‍, ലവിര്‍ കുതിപ്പ് തുടരുന്നു

By webdesk13

January 26, 2025

പ്രീമിയര്‍ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ചെല്‍സിക്കെതിരെ ജയം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി(3-1). സ്വന്തം തട്ടകമായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍(42), എര്‍ലിങ് ഹാളണ്ട്(68),ഫില്‍ ഫോഡന്‍(87) എന്നിവരാണ് ലക്ഷ്യംകണ്ടത്. ചെല്‍സിക്കായി നോണി മഡുവേക(3)ആശ്വാസ ഗോള്‍ നേടി. ജയത്തോടെ സിറ്റി പോയന്റ് ടേബിളില്‍ നാലാംസ്ഥാനത്തേക്കെത്തി.

സ്റ്റാര്‍ട്ടിങ് വിസില്‍ മുതല്‍ ആക്രണപ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരം ആവേശമായി. ജനുവരി ട്രാന്‍സ്ഫറില്‍ സിറ്റി സൈന്‍ ചെയ്ത അബ്ദുല്‍കോദിര്‍ കുസനോവ്, ഒമര്‍ മര്‍മോഷ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

മറ്റൊരു മത്സരത്തില്‍ ആര്‍സനല്‍ എതിരില്ലാത്ത ഒരു ഗോളിന് വോള്‍വ്‌സിനെ കീഴടക്കി. 74ാം മിനിറ്റില്‍ റിക്കാര്‍ഡോ കലഫിയോരിയാണ് ഗോള്‍നേടിയത്. 43ാം മിനിറ്റില്‍ ലെവിസ് കെല്ലീസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ആദ്യപകുതിയുടെ അവസാനമിനിറ്റുകളിലും രണ്ടാം പകുതിയിലും പത്തുപേരുമായാണ് ഗണ്ണേഴ്‌സ് പൊരുതിയത്. 70ാം മിനിറ്റില്‍ വോള്‍വ്‌സ് താരം ജോ ഗോമസും ചുവപ്പ് കാര്‍ഡ് കണ്ടു.

തുടര്‍ ജയവുമായി പ്രീമിയര്‍ലീഗില്‍ അത്ഭുതകുതിപ്പ് നടത്തുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് ഒടുവില്‍ തോല്‍വി. എതിരില്ലാത്ത അഞ്ച് ഗോളിന് ബോണ്‍മൗത്താണ് കീഴടക്കിയത്. ഡാന്‍ഗോ ഒട്ടേരയുടെ ഹാട്രിക്(55,61,87) മികവിലാണ് ബോണ്‍മൗത്ത് ജയം പിടിച്ചത്. ഇസ്പിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്തിന്റെ ഭീഷണി ഒഴിവാക്കി. മറ്റു മത്സരങ്ങളില്‍ െ്രെബട്ടനെ 10 എവര്‍ട്ടനും സതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളിന് ന്യൂകാസിലും തോല്‍പിച്ചു.