Football

മര്‍മോഷിന്റെ ഹാട്രിക്കില്‍ ന്യൂകാസിലിനെ തകര്‍ത്ത് സിറ്റി

By webdesk13

February 16, 2025

പ്രീമിയര്‍ലീഗ് ആവേശപോരാട്ടത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് മുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ജനുവരി ട്രാന്‍സ്ഫറിലെത്തിച്ച മുന്നേറ്റ താരം ഒമര്‍ മര്‍മോഷ് ഹാട്രിക്കുമായി തിളങ്ങി.

സിറ്റിക്കായി ആദ്യമായാണ് താരം വലകുലുക്കുന്നത്. 19,24,33 മിനിറ്റുകളിലാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡ് ലക്ഷ്യം കണ്ടത്. 84ാം മിനിറ്റില്‍ ജെയിംസ് മകാറ്റെ നാലാം ഗോള്‍നേടി പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ സിറ്റി പ്രീമിയര്‍ ലീഗ് ടോപ് ഫോറിലേക്കുയര്‍ന്നു.

മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍വില്ലയെ സമനിലയില്‍ കുരുക്കി ഇപ്‌സ്വിച് ടൗണ്‍. 56ാം മിനിറ്റില്‍ മുന്നിലെത്തിയ ഇപ്‌സ്വിചിനെതിരെ 69ാം മിനിറ്റില്‍ ഒലീ വാറ്റ്കിന്‍സിലൂടെ വില്ല സമനില പിടിച്ചു. 40ാം മിനിറ്റില്‍ ടുവന്‍സെബെക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പത്തുപേരുമായി പൊരുതിയാണ് ഇപ്‌സ്വിച് വില്ലയെ സമനിലയില്‍ കുരുക്കിയത്.

പ്രീമിയര്‍ലീഗില്‍ അത്ഭുതകുതിപ്പ് നടത്തുന്ന ടോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാം തോല്‍പിച്ചു.എമിലി സ്മിത്ത് റൊവെ(15), കാല്‍വിന്‍ ബസെയ്(62) എന്നിവരാണ് ഫുള്‍ഹാമിനായി ഗോള്‍നേടിയത്. ഫോറസ്റ്റിനായി സ്‌െ്രെടക്കര്‍ ക്രിസ് വുഡ്(37)ലക്ഷ്യംകണ്ടു. സതാംപ്ടണിനെ 31ന് തകര്‍ത്ത് ബോണ്‍മൗത്ത് ചെല്‍സിയെ മറികടന്ന് അഞ്ചാംസ്ഥാനത്തേക്ക് മുന്നേറി