തുടർച്ചയായ ഏഴു തോല്‍വികള്‍ക്ക് ശേഷം എട്ടാം മത്സരത്തിൽ ജയത്തോടെ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് സിറ്റി കീഴടക്കിയത്. ബെർണാഡോ സിൽവ, കെവിൻ ഡിബ്ര്യൂയിൻ, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ഏതാണ്ട് ഒന്നരമാസത്തോളമായി ജയമെന്തെന്ന് അറിയാതെ മുന്നേറിയ പെപ്പിന്റെ സംഘത്തിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്നലെ ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു.