kerala

ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്‍ അറസ്റ്റില്‍

By Test User

October 25, 2022

ദളിത് വിഭാഗത്തില്‍ പെട്ട എഴുത്തുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഈ മാസം 20ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം ഇയാളുടെ റദ്ദാക്കിയിരുന്നു. ഇതോടെ ഇന്ന് രാവിലെ വടകര ഡിവൈഎസ്പിക്ക് മുന്‍പില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.

2010 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അദ്ധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം, തുടങ്ങിയ വകുപ്പുകളാണ് പോലീസ് പ്രധാനമായും ചേര്‍ത്തിരിക്കുന്നത്.