Connect with us

Culture

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്നത് ഗുരുതര അട്ടിമറി; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കത്ത്

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 60 തോളം റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും സുതാര്യമില്ലാത്തതും നീതിപൂര്‍വ്വമല്ലാത്തതുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്നും ഇന്ത്യന്‍ പൗരന്മാരോട് ഉത്തരവാദിത്തവും തുറന്ന മനോഭാവവും ഉണ്ടായിരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷന്‍ അംഗങ്ങളായ അശോക് ലാവാസ, സുശീല്‍ ചന്ദ്ര എന്നിവരെ അഭിസംബോധന ചെയ്‌തെഴുതിയ കത്ത് ജൂലൈ രണ്ടിനാണ് അയച്ചത് .

ജനാധിപത്യ പ്രക്രിയയെ അതിന്റെ വിശുദ്ധിയോടെ നിലനിര്‍ത്താന്‍ ഏല്‍പ്പിക്കപ്പെട്ട ഭരണഘടനാ സ്ഥാപനം തന്നെ അതിന്റെ അടിത്തറ തോണ്ടാന്‍ കൂട്ട് നിന്നുവെന്ന പ്രതിച്ഛായ തെരെഞ്ഞെടുപ്പ് കമീഷന്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ഒഴിവാക്കിയും ചിലത് നടപ്പിലാക്കിയതിലൂടെയും ഉണ്ടായെന്നും കത്തില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ചതിലൂടെ ഒരു പ്രേത്യേക സംഘടനയോട് തെരെഞ്ഞെടുപ്പ് കമീഷന്‍ പക്ഷപാതിത്വം കാണിച്ചുവെന്നും കത്തില്‍ ഒപ്പു വെച്ചവര്‍ കുറ്റപ്പെടുത്തി.

കമ്മീഷന്‍ തെരെഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് മാര്‍ച്ച 10 വരെ വൈകിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫെബ്രുവരി എട്ട് മുതല്‍ മാര്‍ച്ച് ഒമ്പത് വരെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി നീട്ടി വെച്ചതാണെന്നതിനു ന്യായമായ സംശയങ്ങളുണ്ട് എന്നും ഭരിക്കുന്ന ഗവണ്‍മെന്റിന്റെ ഷെഡ്യൂളിനനുസരിച്ച് സമയ ക്രമീകരണങ്ങള്‍ നടത്തുന്നത് കമീഷന്റെ സ്വാതന്ത്ര്യത്തെയും നിക്ഷ്പക്ഷതയെ കുറിച്ചും സംശയങ്ങള്‍ ജനിപ്പിക്കുന്നുവെന്നും കത്ത് കുറ്റപ്പെടുത്തുന്നു. മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വാജാഹത് ഹബീബുള്ള, ഹര്‍ഷ് മന്ദര്‍, ജപ്പാനിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അഫ്താബ് സേഥ്, മുന്‍ യു.പി.എസ്.സി മെമ്പര്‍ പ്രവീണ്‍ തല്‍ഹ, മുന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറി ജനറല്‍ പി.എസ്.എസ് തോമസ്, മുന്‍ കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറി സി ബാബു രാജീവ് തുടങ്ങി 84 ളം മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്തിന് ഗവണ്‍മെന്റിലെ വിവിധ മേഖലകളില്‍ ജോലി ചെയ്ത വിരമിച്ച ആളുകളുടെ പിന്തുണയുണ്ട്.

ദളിതരും മുസ്ലിങ്ങളുമായ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ചും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയവരെ കൈകാര്യം ചെയ്തതിലെ പക്ഷപാതിത്വം സംബന്ധിച്ചുമെല്ലാം കത്ത് സൂചിപ്പിക്കുന്നുണ്ട്. പ്രധാമന്ത്രിയുടെ ഹെലികോപ്പ്റ്റര്‍ പരിശോധന നടത്തിയതിനു മുഅഹമ്മദ് മുഹ്‌സിന്‍ എന്ന കര്‍ണാടക കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയിലെ അപാകതകള്‍ ചൂണ്ടി കാട്ടിയ ഇരുപത് പേജുള്ള കത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന്റെ നിയമങ്ങളും മാധ്യമ പെരുമാറ്റ ചട്ടവും ഭരണകക്ഷി ലംഘിച്ചതും ഇ.വി.എമ്മില്‍ വിശ്വാസ്യത നഷ്ട്ടപ്പെട്ടതുമെല്ലാം പറയുന്നുണ്ട്. മൊത്തത്തില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ വളരെ ശക്തമായ സംശയങ്ങള്‍ ഉന്നയിച്ചു കൊണ്ടും പൊതുജങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസ്യത തിരികെ പിടിക്കാന്‍ കത്തില്‍ ചൂണ്ടി കാണിച്ച കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത് അവസാനിക്കുന്നത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു

Legendary actor Dharmendra passed away

Published

on

ബോളിവുഡ് സിനിമയിലെ ഇതിഹാസ താരങ്ങളിലൊരാളായ മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്ര ദീര്‍ഘനാളത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 89 ആം വയസ്സില്‍ അന്തരിച്ചു.Legendary actor Dharmendra passed awayദിവസങ്ങള്‍ക്ക് മുമ്പ്, പതിവ് പരിശോധനയാണെന്ന് ആദ്യം പറഞ്ഞതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു.

ഭാര്യ ഹേമമാലിനി, മക്കളായ സണ്ണി, ബോബി ഡിയോള്‍ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം വെന്റിലേറ്ററിന്റെ പിന്തുണയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് കുടുംബവുമായി അടുപ്പമുള്ളവര്‍ തള്ളിക്കളഞ്ഞു. ഷാരൂഖ് ഖാന്‍ തന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം തിങ്കളാഴ്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയെ സന്ദര്‍ശിച്ചു. ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞതിന് പിന്നാലെ സല്‍മാന്‍ ഖാനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

ബോളിവുഡിലെ ‘ഹി – മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ കരിയര്‍ ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു, കൂടാതെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമകളും ഉള്‍പ്പെടുന്നു. ഷോലെ, ചുപ്കെ ചുപ്കെ, സീത ഔര്‍ ഗീത, ഫൂല്‍ ഔര്‍ പത്തര്‍, ദ ബേണിംഗ് ട്രെയിന്‍ എന്നിവയിലെ അദ്ദേഹത്തിന്റെ പ്രകടനം സിനിമാപ്രേമികളുടെ തലമുറകളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. പരുക്കന്‍ രൂപവും ശക്തമായ സ്‌ക്രീന്‍ പ്രസന്‍സും അനായാസമായ ചാരുതയും കൊണ്ട്, ധര്‍മ്മേന്ദ്ര 1970-കളിലും 1980-കളിലും ഒരു വീട്ടുപേരായി മാറി. അക്കാലത്തെ ഏറ്റവും വൈവിധ്യമാര്‍ന്നതും പ്രശംസിക്കപ്പെട്ടതുമായ നടന്മാരില്‍ ഒരാളായി ഭരിച്ചു.

പഞ്ചാബില്‍ ജനിച്ച ധര്‍മ്മേന്ദ്രയുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ സിനിമകളോടുള്ള ആകര്‍ഷണം ആരംഭിച്ചു. ഫിലിംഫെയര്‍ ന്യൂ ടാലന്റ് മത്സരത്തില്‍ വിജയിച്ചതാണ് അദ്ദേഹത്തിന്റെ വഴിത്തിരിവ്. അത് അദ്ദേഹത്തെ അഭിനയം പിന്തുടരാന്‍ മുംബൈയിലേക്ക് കൊണ്ടുവന്നു. 1960-ല്‍ അര്‍ജുന്‍ ഹിംഗോറാണിയുടെ ദില്‍ ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ വര്‍ഷങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകള്‍ പെട്ടെന്നുതന്നെ തിരിച്ചറിയപ്പെട്ടു, മീനാ കുമാരിയ്ക്കൊപ്പം ഫൂല്‍ ഔര്‍ പത്തര്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ കരിയറിന് വലിയ വഴിത്തിരിവുണ്ടായി.

തന്റെ പ്രസിദ്ധമായ കരിയറില്‍ ഉടനീളം ധര്‍മ്മേന്ദ്ര ശ്രദ്ധേയമായ വൈദഗ്ധ്യം പ്രകടിപ്പിച്ചു. സത്യകത്തില്‍, ആഴത്തിലുള്ള ധാര്‍മ്മിക ബോധ്യമുള്ള ഒരു മനുഷ്യനെ അദ്ദേഹം അവതരിപ്പിച്ചു, അതേസമയം ഒരു അഭിനേതാവെന്ന നിലയില്‍ അനുപമ തന്റെ സംവേദനക്ഷമത വെളിപ്പെടുത്തി. ഹൃഷികേശ് മുഖര്‍ജിയുടെ ചുപ്കെ ചുപ്കെയില്‍ അദ്ദേഹം തന്റെ ഹാസ്യ വൈഭവം തെളിയിക്കുകയും മേരാ ഗാവ് മേരാ ദേശ്, ജുഗ്‌നു തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷന്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഷോലെയിലെ വീരുവിനെ അവതരിപ്പിച്ചത് ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്.

പിന്നീടുള്ള വര്‍ഷങ്ങളിലും ധര്‍മേന്ദ്ര സിനിമയില്‍ സജീവമായിരുന്നു. ഒരു യഥാര്‍ത്ഥ കുടുംബത്തിന്റെ ആത്മബന്ധം സ്‌ക്രീനില്‍ മനോഹരമായി പകര്‍ത്തിയ അപ്നെ (2007) എന്ന സിനിമയില്‍ അദ്ദേഹം തന്റെ മക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടു. അടുത്തിടെ, അദ്ദേഹം സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് തുടര്‍ന്നു, അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് അപ്നെ 2, ഒരു റൊമാന്റിക് ഡ്രാമ തുടങ്ങിയ പ്രോജക്റ്റുകളുടെ ഭാഗമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

താരത്തിന് ശ്വാസതടസ്സം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ധര്‍മ്മേന്ദ്രയുടെ വിടവാങ്ങല്‍ ഹിന്ദി സിനിമയുടെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ സിനിമകള്‍ ടെലിവിഷനിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും തുടര്‍ന്നും പ്ലേ ചെയ്യുന്നു, ഇത് അദ്ദേഹത്തിന്റെ നിലനില്‍ക്കുന്ന ജനപ്രീതിയുടെ തെളിവാണ്. ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക്, അവന്‍ എന്നെന്നേക്കുമായി ആകര്‍ഷണീയത, ശക്തി, വൈകാരിക ആഴം എന്നിവയുടെ പ്രതീകമായി നിലനില്‍ക്കും – ഒരു യഥാര്‍ത്ഥ ഇതിഹാസം, സ്‌ക്രീനില്‍ അദ്ദേഹം ജീവന്‍ നല്‍കിയ കഥകളിലൂടെ അവന്റെ പാരമ്പര്യം നിലനില്‍ക്കും.

Continue Reading

Film

നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി

മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

Published

on

നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.

അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.

 

Continue Reading

Film

”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി

മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

Published

on

പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.

സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.

സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്‍ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.

Continue Reading

Trending