india
സിവില്‍ സര്‍വ്വീസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു; 21ാം റാങ്ക് മലയാളിക്ക്
ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ നേടി. ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നാം റാങ്ക് ഗമിനി ശ്ലിംഗയും നാലാം റാങ്ക് ഐശ്വര്യ വര്‍മ്മയും നേടി.ആദ്യ നാല് റാങ്കും വനിതകള്‍ക്കാണ്.
ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്.ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന് -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.
india
ബംഗളൂരു കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു; 44 യാത്രക്കാർ രക്ഷപ്പെട്ടു
ബസിൽ ഉണ്ടായിരുന്ന 44 യാത്രക്കാരെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി
മൈസൂരു: ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. നഞ്ചൻകോട് കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. ബസിൽ ഉണ്ടായിരുന്ന 44 യാത്രക്കാരെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും പരിക്കുകളില്ല.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കെ.എൽ. 15 എ 2444 നമ്പർ സ്വിഫ്റ്റ് ബസാണ് തീപിടിച്ചത്. ഡ്രൈവറുടെ കാബിന് സമീപത്തുനിന്ന് കരിഞ്ഞ മണം ഉയർന്നതിനെ തുടർന്ന് ബസ് നിർത്തി പരിശോധിച്ചപ്പോള്‍ അടിഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ടു. ഉടൻ ബസ് റോഡരികിലേക്ക് ഒതുക്കി യാത്രക്കാരെ പുറത്തേക്ക് മാറ്റുകയായിരുന്നു.
ബസിലുണ്ടായിരുന്ന വെള്ളവും അഗ്നിശമന സംവിധാനവും ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചു. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കോഴിക്കോടേക്ക് യാത്ര തുടരാൻ ക്രമീകരിച്ചു. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
india
ധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഭരണഘടനയെയും പാരമ്പര്യ ചിഹ്നങ്ങളെയും ബിജെപി നിരന്തരമായി അവഗണിക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണ് ശിവകുമാറിന്റെ വെല്ലുവിളി.
india
നിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
“ഇതൊരു ഇസ്ലാമിക രാജ്യമാണോ? ഒരാൾ ജോലിക്ക് അപേക്ഷിക്കുമ്പോഴോ നിയമന ഉത്തരവ് വാങ്ങുമ്പോഴോ ഐഡന്റിറ്റി പരിശോധിക്കുന്നത് സ്വാഭാവികമാണ്. വിമാനത്താവളങ്ങളിലും വോട്ട് ചെയ്യുമ്പോഴും മുഖം കാണിക്കേണ്ടി വരാറില്ലേ?”
-
kerala3 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala1 day ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
