തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി.കെ വിനീതിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി വിനീതിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പി.യു ചിത്രക്ക് പരിശീലനത്തിന് സഹായമായി മാസം തോറും 25,000രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ വിനീതിന് ജോലി വാഗ്ദാനം ചെയ്തിരുന്നു. മാസങ്ങള്‍ക്കുമുമ്പായിരുന്നു ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ടത്. പുതിയ തലമുറക്ക് പ്രചോദനം നല്‍കുന്ന തീരുമാനമാണിതെന്ന് സി.കെ വിനീത് പ്രതികരിച്ചു.