kerala

അഞ്ചൽ സെന്റ് ജോൺസ് കോളജിലെ സംഘര്‍ഷം; എസ്എഫ്‌ഐയ്‌ക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയെന്ന് എഐഎസ്എഫ്

By webdesk13

November 12, 2024

അഞ്ചലില്‍ എസ്.എഫ്.ഐ- എഐഎസ്എഫ് സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കേസില്‍ പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.

എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ശിവപ്രസാദിനെതിരെയായിരുന്നു എസ്.എഫ്.ഐ ആക്രമണം. ആശുപത്രിക്ക് മുന്നിലിട്ടായിരുന്നു മര്‍ദനമെന്നാണു വിവരം. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം നടന്നത്.

സംഭവത്തില്‍ ഇരു വിഭാഗത്തിന്റെയും പരാതികളില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകളാണു ചുമത്തിയെന്ന് എ.ഐ.എസ്.എഫ് നേതാക്കള്‍ ആരോപിച്ചു.