എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും യുവമോര്‍ച്ചയും നടത്തുന്ന ഉപരോധത്തില്‍ സംഘര്‍ഷം.

ഉപരോധം നടത്തുന്ന സ്ഥലത്തെ കുറിച്ചായിരുന്നു തര്‍ക്കം. സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റിനു മുന്നില്‍ ആര് സമരം നടത്തണം എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇരു വിഭാഗവും പ്രധാന ഗേറ്റിനു വേണ്ടി അവകാശവാദമുയര്‍ത്തി രംഗത്തു വന്നപ്പോഴായിരുന്നു തര്‍ക്കം.
അതേ സമയം പോലീസ് മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഇരു വിഭാഗം നേതാക്കളും ആരോപിക്കുന്നത്.

തമ്മില്‍ത്തല്ലി സംഘര്‍ഷം സൃഷ്ടിച്ച് സമരംപൊളിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിക്കുന്നു.