Culture

ജമ്മുകശ്മീരിലെ കില്ലോറിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

By chandrika

August 04, 2018

 

ജമ്മുകശ്മീരിലെ കില്ലോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട നാല് പേരില്‍ ഒരാള്‍ ലശ്കറെ ത്വയ്യിബ ഭീകരന്‍ ഉമര്‍ മാലിക് ആണ്. മൃതദേഹത്തിനു സമീപത്തു നിന്ന് എ.കെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി 9.30 തുടങ്ങിയ ഏറ്റമുട്ടല്‍ അവസാനിച്ച ശേഷം ഇന്ന് പുലര്‍ച്ചെ വീണ്ടും വെടിവെപ്പ് തുടങ്ങുകയായിരുന്നു. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.