മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനെ പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വാഹനത്തിലെത്തിയ ദീപ പോയസ് ഗാര്‍ഡനിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരനും സംഘവും ദീപയെ വിലക്കി രംഗത്തെത്തിയിരുന്നു.

ദീപ ആദ്യമായാണ് പോയസ് ഗാര്‍ഡനിലെത്തുന്നത്. സഹോദരന്‍ ദീപക് വിളിച്ചാണു വന്നതെന്നു ദീപ പറഞ്ഞു. എന്നാല്‍ ദീപക് ഇതു നിഷേദിച്ചു. ശശികലയുടെ സംഘത്തോടൊപ്പം ചേര്‍ന്നു സഹോദരന്‍ ചതിച്ചെന്നും ദീപക് പിന്നീട് ആരോപിച്ചു.

വേദനിലയത്തിനു പുറത്ത് സംഘര്‍ഷം ഉടലെടുത്തതോടെ തടിച്ചു കൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് പാടുപെടേണ്ടി വന്നു.