kerala

കോഴിക്കോട് വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം; ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

By webdesk18

October 31, 2025

കോഴിക്കോട്: കോഴിക്കോട് മാങ്കാവ്പന്തീരങ്കാവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയെയാണ് ഇതിന് കാരണം.

പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു. സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്ക് പരിക്കേറ്റതോടെ അവര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് റൂട്ടിലെ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പോലീസും സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.