india

ചത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

By webdesk17

February 02, 2025

ചത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍. എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂറില്‍ ശനിയാഴ്ച രാവിലെ 8.30- ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗംഗളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്), കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍) എന്നിവരടങ്ങിയ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്.

മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഫോഴ്സിലെ എട്ടു ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്നലെ ഏറ്റുമുട്ടല്‍ ഉണ്ടായത്.