india

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

By Test User

September 30, 2022

ജമ്മു കശ്മീരിലെ രണ്ടിടങ്ങളില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുല്ലയിലും ഷോപ്പിയാനിലുമാണ് ഏറ്റുമുട്ടല്‍. പുലര്‍ച്ചെ ഷോപ്പിയാന്‍ ജില്ലയിലെ ചിത്രഗം ഏരിയയിലാണ് ആദ്യം ഏറ്റുമുട്ടല്‍ തുടങ്ങയത്. പിന്നാലെ ബാരാമുല്ലയിലെ യെഡിപ്പോര, പട്ടാന്‍ ഏരിയയിലും ഏറ്റുമുട്ടല്‍ നടന്നു. സേനയും പോലീസും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. അതേസമയം, ജമ്മു കാശ്മീരിലെ ഉധംപൂരില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.