india

ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി റാലിക്കിടെ സംഘര്‍ഷം

By Test User

April 17, 2022

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാന്‍ഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഷോഷത്തിനിടെ ഇരു വിഭാഗങ്ങളിലെ സമൂദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. കല്ലേറില്‍ പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജഹാന്‍ഗീര്‍പുരിയിലെ റോഡിന്റെ രണ്ടു വശത്തു നിന്നും ഇരുവിഭാഗങ്ങള്‍ കല്ലേറ് നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ജഹാന്‍ഗീര്‍പുരിക്കു പുറമെ ഡല്‍ഹിയുടെ മറ്റ് ചില ഭാഗങ്ങളില്‍ കൂടി സംഘര്‍ഷമുണ്ടായതായി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ സേനയെ മേഖലയിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി. സമാധാനം പാലിക്കണമെന്നും നടപടി അങ്ങേയറ്റം അപലപനീയമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.