kerala

മാലിന്യ സംസ്‌കരണം ; പാലക്കാട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്ഥാപനങ്ങള്‍ക്ക് ഏഴു ലക്ഷം രൂപ പിഴയിട്ടു

By webdesk15

October 01, 2023

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സ്ഥാപനങ്ങള്‍ക്ക് ഏഴു ലക്ഷം രൂപ പിഴയിട്ടു.1024 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പത്തു സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 92 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പറളി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, തെങ്കര, തൃത്താല, ആലത്തൂര്‍, പാലക്കാട്, കോങ്ങാട്, വടക്കഞ്ചേരി, പട്ടാമ്പി, കരിമ്പ എന്നിവിടങ്ങളിലാണ് . തദ്ദേശ സ്വയംഭരണ വകുപ്പ് എ.ഡിമാരും ഐ.വി.ഒമാരും അടങ്ങുന്ന സംഘം പരിശോധന നടത്തിയത്.അനധികൃതമായുള്ള പ്ലാസ്റ്റിക് വില്‍പന, പൊതുനിരത്തുകള്‍, ഓടകള്‍, പൊതുജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കി വിടുക എന്നീ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിയമനടപടി സ്വീകരിച്ചത്.