Background for a hot summer or heat wave, orange sky with with bright sun and thermometer

kerala

ചൂട് കുറയുന്നില്ല; ആറുജില്ലകള്‍ക്ക് മുന്നറിയിപ്പ്

By webdesk11

April 21, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ ഇന്നും താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രിവരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ 37 ഡിഗ്രിവരെയും (സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശത്ത് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്.