india

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഒന്‍പത് പേരെ കാണാതായി

By webdesk18

June 29, 2025

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഉത്തരകാശിയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. പൊലീസും എസ്‌സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.