india

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം ഉണ്ടാകുന്നത് മാംസം കഴിക്കുന്നതിനാല്‍: ഐ.ഐ.ടി ഡയറക്ടര്‍

By webdesk11

September 11, 2023

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനങ്ങളും മണ്ണിടിച്ചിലുമുണ്ടാകുന്നത് മനുഷ്യര്‍ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനാലാണെന്ന് ഐ.ഐ.ടി മാണ്ഡി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്‌റ. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഹിമാചല്‍ പ്രദേശിന് കനത്ത തകര്‍ച്ചയുണ്ടാകും. പരിസ്ഥിതിയുടെ നാശത്തിന് ഇത് കാരണമാവും. നല്ല മനുഷ്യരാകാന്‍ മാംസം കഴിക്കാതിരിക്കണം- ബെഹ്‌റ പറഞ്ഞു.