തിരുവനന്തപുരം: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കോവിഡ് വ്യാപനം രൂകഷമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരാനിരിക്കുന്ന രണ്ട് മാസം സംസ്ഥാനത്തിന് അതിനിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ മാത്രമേ മരണം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ കഴിയൂകയുള്ളൂ. അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് ഇല്ലാത്ത നിലയില്‍ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിന് മുകളിലാണ്. ഇതിനാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം- 1632, കോഴിക്കോട്- 1324, തിരുവനന്തപുരം- 1310, തൃശൂര്‍- 1208, എറണാകുളം- 1191, കൊല്ലം- 1107, ആലപ്പുഴ- 843, കണ്ണൂര്‍- 727, പാലക്കാട-് 677, കാസര്‍കോട്-539, കോട്ടയം- 523, പത്തനംതിട്ട- 348, വയനാട്-187, ഇടുക്കി- 139 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.