Video Stories
ആഴ്ചയില്‍ അഞ്ചുദിവസം തലസ്ഥാനത്തു വേണമെന്ന് മുഖ്യമന്ത്രി, പറ്റില്ലെന്ന് മന്ത്രിമാര്‍
ആഴ്ചയില്‍ അഞ്ചുദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം മന്ത്രിമാര്‍ തള്ളി. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നായിരുന്നു മന്ത്രിമാരുടെ മറുപടി.
കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെതുടര്‍ന്ന് മന്ത്രിസഭായോഗം മാറ്റിവെക്കേണ്ടിവന്നിരുന്നു. പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകളുടെ കാലവധി നീട്ടുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ വേണ്ടിയായിരുന്നു പ്രത്യേക മന്ത്രിസഭായോഗം കൂടാന്‍ തീരുമാനിച്ചത്. എന്നാല്‍ പിണറായി വിജയനെ കൂടാതെ എ.കെ ബാലന്, തോമസ് ഐസക്, എം.എം മണി, ടി.പി രാമകൃഷ്ണന്, സി. രവീന്ദ്രനാഥ് എന്നീ സി.പി.എം മന്ത്രിമാരും ഘടക കക്ഷി മന്ത്രിയായ മാത്യു ടി. തോമസും മാത്രമാണ് യോഗത്തിനെത്തിയത്. ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭാ യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തുകയും സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദേശം നല്കാന് മുഖ്യമന്ത്രി തീരുമാനിച്ചത്.
എന്നാല്‍ ഇന്നലെ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലും മൂന്നു മന്ത്രിമാര്‍ പങ്കടുത്തില്ല. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് സഹകരണ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലായിരുന്നു. വ്യക്തിപരമായ ആവശ്യത്തിന് പോയ ധനമന്ത്രി തോമസ് ഐസകും സി.പി.ഐ കാസര്‍കോട് സമ്മേളനത്തില്‍ പങ്കെടുക്കുന്ന റവന്യു മന്ത്രി ഇ ചന്ദ്രശേഖരനുമാണ് പങ്കെടുക്കാതിരുന്നത്.
ഇന്നലെ രാവിലെ മന്ത്രിസഭാ യോഗം കൂടുന്നതിനു മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് വിഷയം അവതരിപ്പിച്ചു. എല്ലാ മന്ത്രിമാരും അഞ്ചു ദിവസം നിര്‍ബന്ധമായും തലസ്ഥാനത്ത് ഉണ്ടാകണം. മാത്രമല്ല വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ചകള്‍ നടത്തി ഭരണം കാര്യക്ഷമമാക്കാന്‍ അതാത് വകുപ്പുകളുടെ ചുമതലയുള്ളവര്‍ ശ്രദ്ധിക്കണം. സാധാരണക്കാരെ കാണാന്‍ ദിവസവും നിശ്ചിത സമയം വിനിയോഗക്കണമെന്നും മുഖ്യമന്ത്രി നിര്‍േദശിച്ചു.
എന്നാല്‍ ഈ നിര്‍ദേശം ഭൂരിഭാഗം മന്ത്രിമാരും തള്ളി. അഞ്ചു ദിവസം സെക്രട്ടറിയേറ്റില്‍ ഉണ്ടാകണമെന്ന കാര്യം നടക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. വകുപ്പുകളുടെ യോഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകും. മണ്ഡലത്തിലെ കാര്യങ്ങളും നോക്കണം. അവിടെ വിളിക്കുന്ന പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടവയുണ്ടാകും. ഇവ ഉപേക്ഷിക്കാന്‍ പറ്റില്ല. ആഴ്ചയില്‍ രണ്ടു ദിവസം ഇതിനു തികയില്ല. അഞ്ചു ദിവസം ഇവിടെ അടയിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. നിങ്ങള്‍ക്ക് മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരു തടസവുമില്ല. എന്നാല്‍ അതിനു മുമ്പ് അനുമതി വാങ്ങിയിരിക്കണമെന്നും അല്ലെങ്കില്‍ അഞ്ചു ദിവസം നിശ്ചയമായും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കര്‍ശനമായ നിര്‍ദേശം നല്കി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും അഞ്ചു ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ആദ്യമൊക്കെ ഈ നിര്‍ദേശം പാലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മന്ത്രിമാര്‍ കൃത്യത പാലിക്കാതായി. തലസ്ഥാനത്തുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന് തന്നെ ആഴ്ചയില്‍ മൂന്നു ദിവസം പോലും ഓഫീസില്‍ വരാതെയായി.
അതേ സമയം, മന്ത്രിമാര്‍ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി വാശി പിടിച്ചിട്ടില്ലെന്നും മന്ത്രിമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കേണ്ടി വരിക സ്വാഭാവികമാണെന്നും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചു. നേരത്തെ ഇത്തരത്തില്‍ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ പാലിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്വാറം തികയാതെ പിരിഞ്ഞ മന്ത്രിസഭാ യോഗത്തില്‍, മുഖ്യമന്ത്രിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയാണ് മന്ത്രിമാര്‍ മറ്റു പരിപാടികളില്‍ പങ്കെടുക്കാന്‍ തലസ്ഥാനം വിട്ടതെന്നായിരുന്നു മന്ത്രിമാര്‍ മാധ്യമങ്ങള്‍ക്ക് നല്കിയ മറുപടി. ഇത് മന്ത്രി മേഴ്സിക്കുട്ടിയമ്മ പരസ്യമാക്കുകയും ചെയ്തിരുന്നു. ഇതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതായാണ് സൂചന. മുഖ്യമന്ത്രിയുടെ അനുമതി സി.പി.ഐ മന്ത്രിമാര്‍ മാത്രമാണ് വാങ്ങിയത്. വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അനുമതി നല്‍കിയത്. എന്നാല്‍ കുണ്ടറ ഉണ്ടായിരുന്ന മേഴ്സികുട്ടിയമ്മയോ ആലപ്പുഴ ഉണ്ടായിരുന്ന ജി സുധാകരനോ പങ്കെടുത്തില്ല. ഇവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി കണക്കു കൂട്ടിയത്. ക്വാറം തികയുമെന്നും മുഖ്യമന്ത്രി കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ ഇത് പാളുകയായിരുന്നു.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News16 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports21 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

