kerala

പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണം; കെടി ജലീലിനെ വിളിച്ചുവരുത്തി ശാസിച്ച് മുഖ്യമന്ത്രി

By web desk 1

September 09, 2021

എആര്‍ നഗര്‍ ബാങ്ക് വിഷയത്തില്‍ ഇഡി അന്വേഷണം വേണമെന്ന ആവശ്യം സിപിഎം തള്ളിക്കളഞ്ഞതിന് പിന്നാലെ കെടി ജലീലിനെ വിളിച്ചുവരുത്തി ശാസിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു.

ജലീലിന്റെ ഇഡി അനുകൂല നിലപാടില്‍ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. ജലീല്‍ ഏറ്റെടുത്ത് ഉന്നയിച്ചത് എആര്‍ നഗര്‍ ബാങ്കിലെ സഹകരണ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ റിപ്പോര്‍ട്ടാണ്. പക്ഷെ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സിപിഎം.