kerala

ഒരു ക്രിമിനലിനെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ചിരിക്കുന്നു, എ.ഡി.ജി.പിക്കുമേൽ പരുന്തും പറക്കില്ല- പി.വി അൻവർ

By webdesk13

September 30, 2024

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.