kerala

മുഖ്യമന്ത്രി ചികിത്സയ്ക്ക് അമേരിക്കയിലേക്ക്; എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും

By Test User

January 06, 2022

ചികില്‍സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. ഈ മാസം 15 മുതല്‍ 29 വരെയാണ് ചികിത്സക്കായി അമേരിക്കയിലേക്ക് പറക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ കൂടെയുണ്ടാകും. തുടര്‍ ചികിത്സക്കായി ആണ് മുഖ്യമന്ത്രി പോകുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു. ചികിത്സാച്ചെലവ് എല്ലാം സര്‍ക്കാര്‍ വഹിക്കും.