india

പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി പിണറായി; കൂടിക്കാഴ്ച മോദിയുടെ വസതിയില്‍

By webdesk11

December 27, 2022

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

ബഫര്‍സോണ്‍,സില്‍വര്‍ ലൈന്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി എന്നാണ് സൂചന. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയില്‍ എത്തിയത്.