kerala

മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്; യാത്ര ഒക്ടോബര്‍ ആദ്യം

By Chandrika Web

September 13, 2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മറ്റു ഉദ്യോഗസ്ഥ സംഘവും യൂറോപ്പ് സന്ദര്‍ശനത്തിനൊരുങ്ങുന്നു. രണ്ടാഴ്ച നീളുന്ന യാത്രയില്‍ നോര്‍വേയിലും ഫിന്‍ലാന്റിലുമാണ് സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ആദ്യം സംഘം യാത്ര തിരിക്കും. ചീഫ് സെക്രട്ടറി വി.പി ജോയിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.

വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനായി ഫിന്‍ലാന്റ് ക്ഷണിച്ചതിനെത്തുടര്‍ന്നാണ് യൂറോപ്പ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.