crime

തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു

By Test User

April 16, 2021

തിരുവനന്തപുരം: ഭര്‍ത്താവിന്റെ വെട്ടേറ്റ് പരിക്കേറ്റ ഭാര്യ മരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്. ഇവരുടെ മുഖത്തും കഴുത്തിലും ഉള്‍പ്പെടെ വെട്ടേറ്റിരുന്നു.

ഗുരതര പരിക്കുകളോടെ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.