ഹൈദരബാദ്: 21കാരി പൊതുജനമധ്യേ കാമുകനെ വെട്ടിക്കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം.

22കാരനായ താതാജി നായിഡുവാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവാവിനെ ആക്രമിച്ചത്. വെട്ടിക്കൊന്ന ശേഷം യുവതി അവിടെ തന്നെ നില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ഫോണില്‍ സംസാരിക്കുന്ന രീതിയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ കീഴടങ്ങി.

അടുത്തിടെ ഇയാള്‍ യുവതിയെ അവഗണിക്കാന്‍ തുടങ്ങി. യുവതിയുടെ വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തു. എന്നാല്‍ പണത്തിനായി ഇയാള്‍ യുവതിയെ നിരന്തരം ശല്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ ശല്യം സഹിക്കവയ്യാതെയോടെയാണ് കൊലപ്പെടുത്തിയതെന്ന് യുവതി പറഞ്ഞു. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.