kerala

‘ഡാറ്റാ ചോര്‍ച്ചയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്’; കൂടുതല്‍ തെളിവുകളുമായി രമേശ് ചെന്നിത്തല

By webdesk17

February 27, 2026

തിരുവനന്തപുരം: കേരളത്തില്‍ ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

സ്ത്രീ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 35 വയസ്സിന് മുകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (OSD) വിവരങ്ങള്‍ ആവശ്യപ്പെട്ട് അയച്ച കത്തുകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിച്ചുവെന്നാണ് പ്രധാന ആരോപണം.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനാണ് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.

കോടിക്കണക്കിന് രൂപ വാണിജ്യ മൂല്യമുള്ള ഡാറ്റ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയത് ക്രിമിനല്‍ കുറ്റമാണെന്നും, ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.