തിരുവനന്തപുരം: നെടുമങ്ങാടില്‍ സിഎന്‍ജി കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞ് ഗുരുതരമായ അപകടം സംഭവിച്ചു. ലോറിയുടെ ക്യാബിനില്‍ നിന്നും സിഎന്‍ജി കണ്ടെയ്‌നര്‍ വേര്‍പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ചെറിയ തോതില്‍ ഗ്യാസ് ചോര്‍ച്ച ഉണ്ടായതോടെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. പ്രദേശത്തെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ച്, വഴിയിലൂടെയുളള വാഹനങ്ങള്‍ തിരിച്ചുവിട്ടു. വിവരം ലഭിച്ചതോടെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഗ്യാസ് ചോര്‍ച്ച നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പോലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.