kerala

നാളികേര സംഭരണം പുനസ്ഥാപിക്കണം- കളത്തില്‍ അബ്ദുല്ല

By webdesk14

April 16, 2023

കളത്തില്‍ നാളികേര സംഭരണം പുനസ്ഥാപിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല ആവശ്യപ്പെട്ടു. വി.എഫ്.പി.സി.കെ സൊസൈറ്റി മുഖാന്തരം എടുത്തിരുന്ന നാളികേരം പെട്ടെന്ന് വി.എഫ്.പി.സി.കെ നിര്‍ത്തിയ നാളികേരം സംരഭണത്തിനു നിര്‍ത്താനുണ്ടായ കാരണം പറയുന്നത് അവര്‍ക്കു അത്യാവശ്യമായ നാളികേരം എടുക്കുവാനുള്ള ചാര്‍ജ് സര്‍ക്കാര്‍ നല്‍കുന്നില്ല എന്നാണ്.

ഒരിക്കല്‍ നല്‍കി പിന്നിട് നല്‍കിയിട്ടില്ല എന്നതിന് സാധാരണ നാളികേരം കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി സര്‍ക്കാര്‍തലത്തില്‍ ഉപേക്ഷിക്കണം. വി.എഫ്.പി.സി.കെക്ക് പണം നല്‍കി നാളികേര സംഭരണം പുനസ്ഥാപിക്കണം എന്ന് കളത്തില്‍ അബ്ദുല്ല ആവശ്യപ്പെട്ടു.